30 November, 2021 09:15:26 AM


ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് രണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു



തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് യു​വാ​ക്ക​ൾ മ​രി​ച്ചു. ഇ​ര​ങ്ങാ​ല​ക്കു​ട​ എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പില്‍ പരേതനായ ശങ്കരന്‍ മകന്‍ ബിജു (42), ചന്തക്കുന്നില്‍ ചിക്കന്‍ സെന്റര്‍ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് നിഷാന്ത് കുഴഞ്ഞ് വീണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ ബിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചു.

ഇരുവരും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നിശാന്തിന്റെ കോഴിക്കടയില്‍ വച്ചാണ് മദ്യം കഴിച്ചിരുന്നത്. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഇരുവരും താലൂക്ക് ആശുപത്രിയിലേക്ക് പോയി. വഴി മധ്യേ ബൈക്കില്‍ നിന്ന് കുഴഞ്ഞു വീഴുന്ന സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന ബിജുവിനെ മെഡിക്കല്‍ കോളേജിലേക്ക് കാെണ്ടു പോയി. നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിശദമായ പരിശോധനക്ക് അയച്ച് കൊടുത്തിട്ടുണ്ട്. മ​ദ്യ​മെ​ന്ന് ക​രു​തി മ​റ്റൊ​രു ദ്രാ​വ​കം കു​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Share this News Now:
  • Google+
Like(s): 4.8K