09 December, 2021 10:28:49 AM


സ്‌കൂട്ടറിൽ കാളക്കൂറ്റൻ ഇടിച്ചു; തൃശൂർ മണ്ണുത്തി സ്റ്റേഷനിലെ എ.എസ്.ഐക്ക് ദാരുണാന്ത്യം



തൃശൂർ: തൃശൂരിൽ വാഹനാപകടത്തിൽ എഎസ്ഐ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കുറ്റൂർ പള്ളിക്ക് സമീപം താമസിക്കുന്ന കവലക്കാട്ട് വീട്ടിൽ കെ.എ. ജോൺസൻ ആണ് മരിച്ചത്. വീട്ടിലേക്ക് പോകുന്നതിനിടെ കോവിലകത്തുംപാടത്ത് വെച്ച് ജോൺസൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാളക്കൂറ്റൻ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡിൽ വീണ ജോൺസനെ മറ്റ് യാത്രക്കാർ ചേർന്ന് അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി പതിനൊന്നോടെയാണ് അപകടം സംഭവിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K