14 December, 2021 12:46:14 PM


അതിരപ്പിള്ളിയിൽ കാട്ടാന വിനോദസഞ്ചാരിയെ ആക്രമിച്ചു



തൃശ്ശൂർ: അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരിയെ കാട്ടാന ആക്രമിച്ചു. കോതമംഗലം സ്വദേശി അലനെ (26) ആണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന തുമ്പിക്കൈ കൊണ്ട് ഇയാളെ തട്ടിയിടുകയായിരുന്നുവെന്നാണ് വിവരം. ആന തട്ടി വീഴ്ത്തിയപ്പോൾ ആണ് ഇയാൾക്ക് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. 
 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K