19 April, 2022 02:40:03 PM


തൃശൂർ പൂരത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മൽസരവുമായി പൂരപ്രേമി സംഘം



തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം കോവിഡ് മഹാവ്യാധിക്ക് ശേഷം ഈ വർഷം പൂർവ്വാധികം ഭംഗിയായി പൂരം ആഘോഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മെയ് 10, 11 തിയതികളിലാണ് ഈ വർഷത്തെ പൂരം. പൂരത്തോടനുബന്ധിച്ച് പൂരപ്രേമി സംഘം ഒരു ഫോട്ടോഗ്രാഫി മൽസരം സംഘടിപ്പിക്കുന്നു. പൂരത്തിൽ പങ്കെടുക്കുന്ന പത്ത് ക്ഷേത്രങ്ങളുടെയും കൊടിയേറ്റം മുതൽ ഉത്രം വിളക്ക് വരെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളാണ് മൽസരത്തിനായി അയക്കേണ്ടത്.

ക്യാമറ, മൊബൈൽ ക്യാമറ, വനിതാ ഫോട്ടോഗ്രാഫർ എന്നിങ്ങനെ 3 വിഭാഗത്തിലാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നത്. ഫോട്ടോഗ്രാഫി രംഗത്തേക്ക് വനിതകളെ ആകൃഷ്ടരാക്കുന്നതിന് വേണ്ടിയാണ് വനിതകൾക്ക് പ്രത്യേക സമ്മാനവുമായി ഫോട്ടോ ഗ്രാഫി മത്സരം നടത്തുന്നത്.
എല്ലാ വിഭാഗങ്ങൾക്കും 5000 രൂപയും ഫലകവുമടങ്ങുന്ന ഒന്നാം സമ്മാനവും എല്ലാ വിഭാഗങ്ങളിൽ നിന്നും കൂടി 1000 രൂപയും ഫലകവും അടങ്ങുന്ന 10 പ്രോൽസാഹന സമ്മാനവും ഉണ്ടാകും.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9447044255 (ബൈജു താഴെക്കാട്ട്, പ്രസിഡന്റ്‌), 8281894781 (അനിൽകുമാർ മോച്ചാട്ടിൽ, സെക്രട്ടറി), 7012595672 (വിനോദ് കണ്ടംകാവിൽ, കൺവീനർ).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K