03 May, 2022 03:45:20 PM


ദേശീയ ജൂഡോ ചാമ്പ്യൻ ഉൾപ്പടെ രണ്ടു യുവാക്കൾ മോഷ്ടിച്ച ബൈക്കുമായി തൃശ്ശൂരില്‍ പിടിയിൽ



തൃശൂർ : ദേശീയ ജൂഡോ ചാമ്പ്യൻ ഉൾപ്പടെ രണ്ടു യുവാക്കൾ മോഷ്ടിച്ച ബൈക്കുമായി തൃശ്ശൂരില്‍ പിടിയിലായി. ഇടുക്കി കരിങ്കുന്നം സ്വദേശി അഭിജിത്ത്, ചാലക്കുടി പോട്ട സ്വദേശി അലന്‍ എന്നിവരാണ് പിടിയിലായത്. നഗരത്തിലെ  പൂത്തോളിൽ വെച്ച് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും പിപിയിലായത്.

പരിശോധനയ്ക്കിടെ മറ്റൊരു ബൈക്കിന്റെ വ്യാജനമ്പർ പ്ലേറ്റ് വെച്ച വാഹനവുമായി വന്ന നാഷണൽ ജൂഡോ ചാമ്പ്യൻ കൂടിയായ അഭിജിത്ത് പിടിയിലാവുകയായിരുന്നു. ഇയാള്‍ മോഷ്ടിച്ച വാഹനത്തിൻറെ അതേ നിറത്തിലും കമ്പനിയിലുമുള്ള മറ്റൊരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് വെച്ചാണ് ഓടിച്ചിരുന്നത്. അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു യുവാവും മോഷണത്തിൽ ഉൾപ്പെട്ടവിവരം പോലീസ് അറിയുന്നത്. തുടർന്നാണ് പോലീസ്   അലനെ പിടികൂടിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K