07 June, 2022 10:30:04 AM


തൃശൂരിൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് യാത്രികന് ഗുരുതര പരിക്ക്



തൃശൂർ: തൃശൂരിൽ ട്രെയിനിൽ നിന്നും വീണ് യാത്രികന് ഗുരുതര പരിക്ക്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോട്ടോർ തെക്കുമുറി റെയിൽവേ ഗേറ്റിന് സമീപത്ത് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. വാതിൽക്കൽ നിൽക്കെ കാൽ വഴുതി വീണതാണെന്നാണ് സംശയിക്കുന്നത്.  വിയ്യൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K