14 July, 2016 05:01:53 PM


നീറ്റ്​: കേന്ദ്ര സർക്കാറി​െൻറ ഒാർഡിനൻസിനെതി​െ​ര സുപ്രീംകോടതി

ദില്ലി: മെഡിക്കൽ, ദന്തൽ പ്രവേശത്തിന്​ ദേശീയ തലത്തിൽ ഏകീകൃത ​പ്രവേശ പരീക്ഷ(നീറ്റ്​) ഏർപ്പെടുത്തിയ വിധിയെ മറികടക്കാൻ ഒാർഡിനൻസ്​ കൊണ്ടുവന്ന ​ നടപടിക്കെതിരെ സുപ്രീംകോടതി. ​ അതേസമയം ​കേന്ദ്രത്തി​െൻറ ഒാർഡിനൻസ്​ റദ്ദാക്കാൻ സുപ്രീംകോടതി തയാറായില്ല. സംസ്ഥാനങ്ങൾ നടത്തുന്ന മെഡിക്കൽ പ്രവേശ പരീക്ഷക്ക്​ അംഗീകാരം നൽകിക്കൊണ്ട്​ കേന്ദ്രസർക്കാർ കൊണ്ടവന്ന ഒാർഡിനൻസിൽ സുപ്രീംകോടതി അതൃപ്​തി അറിയിച്ചു​.

കേന്ദ്രത്തി​െൻറ നടപടി ശരിയായ രീതിയിലുള്ള​തല്ലെന്ന്​ സുപ്രീംകോടതി പറഞ്ഞു. കോടതി വിധി അംഗീകരിച്ചതിന്​ ശേഷം ഒാർഡിനൻസ്​ കൊണ്ടുവന്നത്​ ശരിയായില്ല. സുപ്രീം​േകാടതിയുടെ വീണ്ടുമുള്ള ഇടപെടൽ കൂടുതൽ അങ്കലാപ്പ്​ സൃഷ്​ടിക്കുമെന്ന്​ ചൂണ്ടിക്കാണിച്ച്​ വിഷയത്തിൽ ഇടപെടാൻ ജസ്​റ്റിസ്​ ദവെ തയാറായില്ല. നീറ്റി​െൻറ രണ്ടാം ഘട്ടം ജൂലൈ 24 ന്​ നടക്കും

'നീറ്റ്​'നു പകരം സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷക്ക്​ അംഗീകാരം നൽകി കേന്ദ്രസർക്കാർ പുറത്തിറക്കിയ ഒാർഡിനൻസിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K