05 August, 2020 04:58:04 PM


യുഎന്‍എ സാമ്പത്തിക തട്ടിപ്പ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 4 പേര്‍ ക്രൈംബ്രാഞ്ച് പിടിയില്‍



തൃശൂര്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ യുഎന്‍എ( യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍) ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, നിതിന്‍ മോഹന്‍, ജിത്തു എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.


അസോസിയേഷന്റെ അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. മനരത്തെ ഇവര്‍ നാലു പേര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. യുഎന്‍എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K