25 September, 2020 07:12:56 AM


ഇന്നസെന്‍റിനെ തേടി ആ അതിഥി വീണ്ടും എത്തി; ആലീസിനെ തേടി മറ്റൊരു അതിഥിയും



ഇരിങ്ങാലക്കുട: ചിരിപ്പിക്കുകയും ഒരേ സമയം ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ട് ഒരു മഹാരോഗത്തെ മറികടന്ന നടനാണ് ഇന്നസെന്‍റ്. രണ്ട് തവണ വന്ന് പോയ അതിഥി വീണ്ടും എത്തിയിരിക്കുകയാണ് ഇന്നസെന്‍റിനെ തേടി. ഒപ്പം ഭാര്യ ആലീസിനെ തേടി കോവിഡ് എന്ന അതിഥിയും എത്തി.


കാന്‍സര്‍ എന്ന മാരകരോഗം പിടിപെട്ടിട്ടും അതിനെ അതിജീവിച്ച കഥ താരം ലോകത്തോട് വിളിച്ചു പറഞ്ഞത് ഒട്ടേറെപേര്‍ക്ക് പ്രേചാദനമായിരുന്നു. ഈ കോവിഡ് കാലത്ത് ഇന്നസെന്‍റിനെ തേടി വീണ്ടും കാന്‍സര്‍ എന്ന അതിഥി എത്തിയെന്നാണ് അദ്ദേഹം പറയുന്നത്.  മൂന്നാം തവണയാണ് കാന്‍സര്‍ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ പിടിമുറുക്കുന്നത്. ഇപ്പോള്‍ ചികിത്സയിലാണ്.


ഭാര്യ ആലീസാകട്ടെ കോവിഡ് ചികിത്സയ്ക്ക് ആശുപത്രിയിലും. ആലീസും മുന്‍പ് കാന്‍സര്‍ രോഗി ആയിരുന്നു. ഇപ്പോഴും കാന്‍സറിനെക്കുറിച്ച് വളരെ ലാഘവത്തോടെയാണ് മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ഈ താരം പറയുന്നത്. അതിങ്ങനെയാണ്... 'ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ...... '



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K