24 February, 2021 02:03:02 PM


കോണ്‍ഗ്രസ് അനുഭാവികളെ വോട്ടര്‍പട്ടികയില്‍നിന്നും വെട്ടി മാറ്റുന്നത് തടയും - ചാണ്ടി ഉമ്മന്‍



തൃശൂര്‍:  തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവേശം നൂറിരട്ടിയായി വർദ്ധിപ്പിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ  ചേർപ്പിലെത്തി. ചേർപ്പ് പ്രദേശത്തെ ഓരോ വീടുകളിലും നേരിട്ടെത്തി, പരമാവധി ആളുകളെ നേരിൽക്കണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുകയായിരുന്നു ചേർപ്പിലെ ജനകീയ പ്രചാരണത്തിലൂടെ ചാണ്ടി ഉമ്മൻ നടത്തിയത്.


കഴിഞ്ഞ രണ്ടു ദിവസമായി ചേർപ്പിലും, വല്ലച്ചിറയിലുമായാണ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എത്തിയത്. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ തന്നെയായിരുന്നു ചാണ്ടി ഉമ്മന്റെ ലക്ഷ്യവും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചേർപ്പിലെ ഓരോ പ്രദേശത്തിന്റെയും, മണ്ഡലത്തിന്റെ മൊത്തത്തിലുള്ളതുമായ കണക്കുകളും പ്രവർത്തനങ്ങളും വിലയിരുത്തലായിരുന്നു ചാണ്ടി ഉമ്മൻ ലക്ഷ്യമിട്ടിരുന്നത്.


രാവിലെ ചേർപ്പിലെ മഹാത്മാ മൈതാനത്തെ ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി സ്മൃതി ചിത്രവും സന്ദർശിച്ചു. കൃത്യമായ ആസൂത്രണത്തോടെ, മണ്ഡലത്തിന്റെ മുക്കും മൂലയിലും കോൺഗ്രസ് പ്രവർത്തകരെ ഉണർത്തി സജീവമാക്കുന്നതിന്‍റെ ഭാഗമായി ചേർപ്പിലെ ഓരോ നേതാക്കളെയും നേരിൽക്കണ്ട് കാര്യങ്ങൾ വിലയിരുത്തുക കൂടി ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.കെ സുധീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺആന്റണി, കെ.ആർ സിദ്ധാർത്ഥൻ, പ്രദീപ് വലിയങ്ങോട്ട് എന്നിവർ അടങ്ങുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും നിര തന്നെ ചാണ്ടി ഉമ്മനെ അനുഗമിച്ചു രംഗത്തിറങ്ങിയിരുന്നു.


കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും കോൺഗ്രസിനു വോട്ട് ചെയ്യാൻ സാധ്യതയുള്ളവരെയും അവസാന നിമിഷം വോട്ടർ പട്ടിയിൽ നിന്നും വെട്ടിമാറ്റുന്ന കുതന്ത്രം പലപ്പോഴും സി.പി.എം പ്രയോഗിക്കാറുണ്ട്. ഇക്കുറി ഇത് ഉണ്ടാകില്ലെന്നു ഉറപ്പിക്കുകകൂടി തന്‍റെ ലക്ഷ്യമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. വോട്ടർ പട്ടികയിൽ പേരില്ലാത്ത ആളുകളെ കണ്ടെത്തുന്നതിനും, ഇവരെ കൃത്യമായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും വേണ്ട നിർദേശങ്ങൾ ചാണ്ടി ഉമ്മൻ പ്രവർത്തകർക്ക് നൽകി. 


ചേർപ്പ് പഞ്ചായത്തിലെ നാനൂറോളം വീടുകളിലാണ് ചാണ്ടി ഉമ്മൻ കയറിയിറങ്ങിയത്. വല്ലച്ചിറയിലെ ഇരുനൂറോളം വീടുകളിലും ചാണ്ടി ഉമ്മൻ നേരിട്ടെത്തി. സാധാരണക്കാർക്കിടയിൽ വൻ സ്വീകാര്യതയാണ് ചാണ്ടി ഉമ്മന് ഇവിടങ്ങളിൽ ലഭിച്ചത്. ജനകീയനായ നേതാവിനെ നാട് ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതാണ് ചേർപ്പിലും വല്ലച്ചിറയിലും കാണാനായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K