20 May, 2021 04:07:25 PM


മീഥൈല്‍ ആല്‍ക്കഹോൾ കഴിച്ച് യുവാവ് മരിച്ച സംഭവം ; ലോറി ഡ്രൈവർ അറസ്റ്റിൽ



തൃശ്ശൂർ: തൃശൂർ അകലാട് മൂന്നയിനിയിൽ വ്യാജമദ്യം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ lori ഡ്രൈവർ അറസ്റ്റിൽ. കാക്കനകത്ത് ഷമീർ (35) ആണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. ആൽക്കഹോൾ കൊണ്ടുപോയിരുന്ന ടാങ്കർ ലോറിയിൽനിന്ന് വാങ്ങിയ മീഥൈൽ ആൽക്കഹോളിൽ വെള്ളം ചേർത്ത് കഴിച്ച ശേഷമാണ് ഷെമീർ മരിച്ചത്. ലാബിൽനിന്നുള്ള പരിശോധനാഫലം വന്നതിനുശേഷം നടപടി സ്വീകരിക്കുമെന്ന് വടക്കേക്കാട് പോലീസ് അറിയിച്ചു.


ഷെമീറും സുഹൃത്തുക്കളും കഴിച്ചിരുന്നു. കൊച്ചി റിഫൈനറിയിൽനിന്ന് കർണ്ണാടകയിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകുന്ന ടാങ്കർ ലോറിയാണിത്. ഇവർ മന്ദലാംകുന്നിൽ വെച്ച് 300 മില്ലിയോളം ആൽക്കഹോൾ വാങ്ങിയ ശേഷം കുടിക്കുകയായിരുന്നു. അതെ സമയം, ടാങ്കറിന്റെ വാൽവിൽ ഊറിയ ആൽക്കഹോളാണ് ഇവർക്ക് നൽകിയതെന്നും പറയുന്നു. കൊരട്ടിയിൽനിന്നാണ് എക്സൈസ് സംഘം ടാങ്കർ കസ്റ്റഡിയിൽ എടുത്തത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K