13 September, 2021 12:30:19 PM


പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു; തെറ്റ് തിരുത്താന്‍ സെപ്റ്റംബര്‍ 16 വരെ അവസരം



തിരുവനന്തപുരം: സംസ്ഥാനത്ത പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. hscap.kerala.gov.in അല്ലെങ്കില്‍ admission.dge.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് അലോട്ട്‌മെന്റ് ലിസ്റ്റുകള്‍ പരിശോധിക്കാം.

പ്ലസ് വണ്‍ പ്രവേശനത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബര്‍ 3 ആയിരുന്നു. വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിച്ച ശേഷം തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തലുകള്‍ വരുത്തണം. സെപ്റ്റംബര്‍ 16 വരെയാണ് ട്രയല്‍ അലോട്ട്‌മെന്റില്‍ തെറ്റുകള്‍ തിരുത്താന്‍ അവസരം.

അലോട്ട്‌മെന്റ് ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ പോര്‍ട്ടലിന്റെ - hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കാം.

ഹോം പേജില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ക്ലിക്ക് ചെയ്യുക. പുതിയതായി വരുന്ന വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ നമ്പരും, പാസ് വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യുക. വരുന്ന അലോട്ട്‌മെന്റ് ലിസ്റ്റ് പ്രിന്റ് ഒൌട്ട് എടുത്ത് പരിശോധിക്കാം

ഒന്നാമത്തെ അലോട്ട്‌മെന്റ് ഒക്ടോബര്‍ 18 വരെ നടത്തപ്പെടും. അഡ്മിഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി 2021 നവംബര്‍ 25 ആണ്. പുതിയ അക്കാദമിക് സെഷനായി കോളേജുകള്‍ വീണ്ടും തുറക്കുന്നതിനുള്ള വിശദാംശങ്ങള്‍ കേരള സംസ്ഥാന സര്‍ക്കാര്‍ യഥാസമയം പ്രഖ്യാപിക്കും. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K