16 November, 2021 04:47:39 PM


കലാസാഗർ പുരസ്‌കാര സമർപ്പണം ഡിസംബർ 5ന് കുന്ദംകുളത്ത്



കുന്ദംകുളം: കഥകളി സാർവ്വഭൗമനായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥമുള്ള 2020ലെയും 2021ലെയും കലാസാഗർ പുരസ്‌കാരം കുന്ദംകുളം കഥകളി ക്ലബ്ബിന്‍റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്‍റെയും സഹകരണത്തോടെ കുന്നംകുളം ബഥനി സ്കൂളിൽ ഡിസംബർ 5ന് വിതരണം ചെയ്യും. മുൻ വര്ഷങ്ങളിലെപ്പോലെത്തന്നെ കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്‌കൃതരെ തെരഞ്ഞെടുത്തിരിക്കുന്നത്.


2020ലെ കലാസാഗർ പുരസ്‌കാരജേതാക്കള്‍

 

കഥകളിവേഷം  -  കലാമണ്ഡലം ചമ്പക്കര വിജയകുമാർ, സംഗീതം -  കലാനിലയം രാജീവൻ, ചെണ്ട  - കലാമണ്ഡലം ബാലസുന്ദരൻ, മദ്ദളം - സദനം ദേവദാസൻ, ചുട്ടി - കലാനിലയം പദ്മനാഭൻ

ഓട്ടൻതുള്ളൽ: കലാമണ്ഡലം പരമേശ്വരൻ

ചാക്യാർകൂത്ത്: കലാമണ്ഡലം ജിഷ്ണു പ്രതാപ്

കൂടിയാട്ടം: മാർഗി രാമൻ ചാക്യാർ

മോഹിനിയാട്ടം:  വിനീത നെടുങ്ങാടി

ഭരതനാട്യം: കലാമണ്ഡലം സരോജിനി

തായമ്പക:  പോരൂർ ഹരിദാസ്

പഞ്ചവാദ്യം: തിമില - വൈക്കം ചന്ദ്രൻ മാരാർ, മദ്ദളം  - തൃപ്പലമുണ്ട  നടരാജ വാരിയർ, ഇടയ്ക്ക - ഡോ. ബാലുശ്ശേരി കൃഷ്ണദാസ്, താളം - മട്ടന്നൂർ അജിത് മാരാർ, കൊമ്പ് - പേരാമംഗലം വിജയൻ, 


2021ലെ കലാസാഗർ പുരസ്‌കൃതർ


കഥകളി: വേഷം - കലാമണ്ഡലം മനോജ്, സംഗീതം - കലാമണ്ഡലം ബാലചന്ദ്രൻ, ചെണ്ട - ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി, മദ്ദളം - കലാമണ്ഡലം വേണുക്കുട്ടൻ, ചുട്ടി - നീലംപേരൂർ ജയൻ

ഓട്ടൻതുള്ളൽ: പുന്നശ്ശേരി പ്രഭാകരൻ

കൂടിയാട്ടം: സൂരജ് നമ്പ്യാർ

മോഹിനിയാട്ടം: സന്ധ്യാരാജൻ

ഭരതനാട്യം: സരിത  രാമദേവൻ

തായമ്പക: ശുകപുരം ദിലീപ്

പഞ്ചവാദ്യം: തിമില  - പെരുവാരം  മോഹനൻ മാരാർ, മദ്ദളം - കാവിൽ പീതാംബരമാരാർ, ഇടയ്ക്ക - കലാനിലയം ഉണ്ണികൃഷ്ണൻ, ഇലത്താളം - പെരുവാരം  സോമൻ  (മരണാന്തര ബഹുമതി), കൊമ്പ് - ചെറായി സുനിൽ


പുരസ്കാര സമർപ്പണത്തിനു ശേഷം പ്രഗത്ഭ കലാകാരൻമാർ പങ്കെടുക്കുന്ന   ബാലിവിജയം  കഥകളിയിൽ കോട്ടക്കൽ ദേവദാസൻ (രാവണൻ), വെള്ളിനേഴി ഹരിദാസൻ (നാരദൻ),  സദനം ജ്യോതിഷ്ബാബു, സദനം സായികുമാർ (സംഗീതം), കലാമണ്ഡലം വേണു മോഹൻ (ചെണ്ട), കലാമണ്ഡലം ശ്രീജിത്ത്  (മദ്ദളം), കലാമണ്ഡലം രാജീവ് (ചുട്ടി), രംഗശ്രീ വെള്ളിനേഴി.  (ചമയം / അണിയറ) തുടങ്ങിയവർ പങ്കെടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K