28 November, 2021 10:15:43 AM


തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു



തൃശൂര്‍: സെന്‍റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥിക്ക് ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായപ്പോഴാണ് പരിശോധനയ്ക്കായി സാമ്പിള്‍ അയച്ചത്. 

വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നാണ് രോഗ ബാധയുണ്ടായതെന്ന് സംശയമുണ്ട്. ഉദരസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് നോറോ വൈറസ്. വയറിളക്കം, കടുത്ത ഛര്‍ദി, വയറുവേദന, പനി, തലവേദന, ശരീര വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K