01 December, 2021 10:19:42 AM


ഷൂ​ധ​രി​ച്ച് സ്കൂ​ളി​ലെ​ത്തി​യ​തി​ന് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക്ക് മ​ർ​ദ​നം: സംഭവം തൃശൂരിൽ

 

തൃ​ശൂ​ർ: സ്‌​കൂ​ളി​ല്‍ ഷൂ ​ധ​രി​ച്ചെ​ത്തി​യ​തി​ന് പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്ക് പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ര്‍​ദ​നം. ഗു​രു​വാ​യൂ​ര്‍ സ്വ​ദേ​ശി ഫി​റോ​സി​ന്‍റെ മ​ക​ന്‍ ഫ​യാ​സി(17)​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. മു​തു​വ​ട്ടൂ​ര്‍ ഗ​വ.​ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് ഫ​യാ​സ്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ പോ​കാ​ന്‍ ബ​സ് സ്‌​റ്റോ​പ്പി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഫ​യാ​സി​നെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ര്‍​ദി​ച്ച​ത്.

സ്‌​കൂ​ളി​ല്‍ ഷൂ ​ധ​രി​ച്ചെ​ത്തി​യ​തി​നെ ചൊ​ല്ലി നേ​ര​ത്തെ ത​ര്‍​ക്കം ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ര്‍​ദ​ന​ത്തി​ല്‍ മു​ഖ​ത്തും വാ​രി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫ​യാ​സി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഡി​സ്‌​കി​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ച് വ​ര്‍​ഷ​ങ്ങ​ളോ​ളം ചി​കി​ത്സ​തേ​ടി​യി​രു​ന്ന​യാ​ളാ​ണ് ഫ​യാ​സ്. സം​ഭ​വ​ത്തി​ല്‍ ഗു​രു​വാ​യൂ​ര്‍ ടെ​മ്പി​ള്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K