03 July, 2022 07:12:02 PM


ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പി​ന് എ​ത്തി​ച്ച ആ​ന ഇ​ട​ഞ്ഞു

 
തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ആ​ന ഇ​ട​ഞ്ഞു. ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പി​ന് എ​ത്തി​ച്ച കൊ​മ്പ​ൻ ബ​ൽ​റാം ആ​ണ് ഇ​ട​ഞ്ഞ​ത്. രാ​ത്രി പ​ത്തോ‌​ടെ അ​ത്താ​ഴ ശീ​വേ​ലി ക​ഴി​ഞ്ഞു ​ക്ഷേ​ത്രമ​തി​ൽക്കെട്ടി​നു പു​റ​ത്ത് എ​ത്തി​യ കൊ​മ്പ​ൻ പാ​പ്പാ​ൻ സു​രേ​ഷി​നെ ആ​ന​പ്പു​റ​ത്ത് നി​ന്ന് കു​ട​ഞ്ഞി​ട്ട് അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. മ​റ്റു പാ​പ്പാ​ന്മാ​ർ സു​രേ​ഷി​നെ വ​ലി​ച്ചു നീ​ക്കി​യ​തി​നാ​ൽ അ​പ​ക​ടം സം​ഭ​വി​ച്ചി​ല്ല. പാ​പ്പാ​ന്മാ​രു​ടെ ഇ​രി​പ്പി​ട​ത്തി​നാ​യി നി​ർ​മി​ച്ച താത്കാലി​ക ഷെ​ഡ് ആ​ന ത​ക​ർ​ത്തു, അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​ര​ങ്ങ​ളും ആ​ന കു​ത്തി മ​റി​ച്ചി​ട്ടു. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ കാ​ച്ച​ർ ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ച്ചു പാ​പ്പാ​ന്മാ​ർ ആ​ന​യെ ത​ള​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K