08 July, 2022 07:30:12 PM


ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം; അപേക്ഷ 20 വരെ



ഏറ്റുമാനൂർ: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന ഏറ്റുമാനൂർ സർക്കാർ മോഡൽ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് കോഴ്‌സുകളാണുള്ളത്. കുടുംബ വാർഷിക വരുമാനം 2,00,000 രൂപയിൽ കുറവായിരിക്കണം. ആകെയുള്ള സീറ്റുകളിൽ 70 ശതമാനം പട്ടികവർഗക്കാർക്കും 20 ശതമാനം പട്ടികജാതിക്കാർക്കും 10 ശതമാനം പൊതുവിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. 

പ്രവേശനത്തിനുള്ള അപേക്ഷ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസ്, ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ഏറ്റുമാനൂർ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ സൗജന്യമായി ലഭിക്കും. പ്രവേശനത്തിന് വെയ്‌റ്റേജ് ലഭിക്കാൻ അർഹതയുള്ള സർട്ടിഫിക്കറ്റ്, എസ്.എസ്. എൽ.സി. സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം നൽകണം. പൂരിപ്പിച്ച അപേക്ഷ ജൂലൈ 20 വരെ സ്വീകരിക്കും. പട്ടികജാതി/മറ്റു പൊതുവിഭാഗത്തിലുള്ള അപേക്ഷകരുടെ അഭാവത്തിൽ സീറ്റുകൾ പട്ടികവർഗവിഭാഗക്കാർക്ക് മാറ്റി നൽകും. വിശദവിവരത്തിന് ഫോൺ: 0481 2530399.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K