23 July, 2022 07:53:37 PM


യുവതിയെ കെട്ടിയിട്ട് സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കയറ്റി: ഭർത്താവും ബന്ധുവും അറസ്റ്റിൽ



തൃശൂര്‍: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവും ബന്ധുവും അറസ്റ്റിലായി. കുന്നംകുളം ചെമ്മന്തിട്ട സ്വദേശിയായ ഭർത്താവിനെയും ബന്ധുവിനെയുമാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം പഴുന്നാനയിലാണ് സംഭവം. കെട്ടിയിട്ട് ക്രൂരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കിയ ശേഷം യുവതിയുടെ സ്വകാര്യഭാഗത്ത്‌ ബിയര്‍ ബോട്ടില്‍ കയറ്റിയതായും പരാതിയിൽ പറയുന്നുണ്ട്.

യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി പീഡനം തുടര്‍ന്നു വരികയാണെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പീഡനം സഹിക്ക വയ്യാതെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

രണ്ടുപേർക്കെതിരെ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. പീഡനദൃശ്യങ്ങള്‍ ചിത്രീകരിച്ച ഉപകരണങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദൃശ്യങ്ങളെടുത്ത ക്യാമറയും പെന്‍ഡ്രൈവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും ഐടി ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K