29 July, 2022 03:35:41 PM


തൃശൂരിൽ സ്വകാര്യ ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ച് 13 പേർക്ക് പരിക്ക്


തൃശൂർ: പുന്നയൂർക്കുളം പെരിയമ്പലത്ത് സ്വകാര്യ ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ച് 13 പേർക്ക് പരുക്ക്. ചിലരുടെ പരുക്ക് സാരമാണ്. ചാവക്കാട് നിന്നും പൊന്നാനിയിലേക്ക് പോയ ബസിനു പിന്നിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ പിൻഭാഗം തകർന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.

പെരിയമ്പലം ബസ് സ്റ്റോപ്പിൽ ആളുകളെ കയറ്റാൻ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്. ഇതിനു പിന്നിൽ ചരക്കുലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് അല്പ ദൂരം മുന്നോട്ടുപോയി. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950