30 July, 2022 08:56:27 PM


തൃശ്ശൂരിൽ വിദേശത്തുനിന്നെത്തിയ യുവാവ് മരിച്ചത് മങ്കി പോക്സ് മൂലമെന്ന് സംശയം



തൃശൂര്‍: തൃശ്ശൂരിൽ യുവാവ് മരിച്ചത് മങ്കിപോക്സ് മൂലം എന്ന സംശയം. തൃശൂർ ചാവക്കാട് സ്വദേശി യുവാവാണ് ഇന്ന് രാവിലെ മരിച്ചത്. ഇദ്ദേഹം മൂന്ന് ദിവസം മുൻപാണ് വിദേശത്തുനിന്നും എത്തിയത്. സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. പരിശോധനാഫലം വന്നതിനുശേഷമേ രോഗം സ്ഥിരീകരിക്കു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K