10 August, 2022 10:01:01 AM


ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ന​ട​യി​ൽ എ​ട്ടു​ പേ​രെ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ​ക്ക് പേ​വി​ഷ​ബാ​ധ



ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ന​ട​യി​ൽ ഏ​ട്ടു​പേ​രെ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു സ്ഥി​രീ​ക​ര​ണംണം കി​ഴ​ക്കേ ന​ട​പ്പ​ന്ത​ലി​ലും പ​ടി​ഞ്ഞാ​റെ ന​ട​പ്പു​ര​യി​ലെ പ്ര​സാ​ദ കൗ​ണ്ട​റി​ന​ടു​ത്തും​വ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 

ഏ​ഴു വ​യ​സു​കാ​ര​നെ​യ​ട​ക്കം എ​ട്ടു​പേ​രെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. നാ​ട്ടു​കാ​ർ ചേ​ർ​ന്നു ത​ല്ലി​ക്കൊ​ന്ന നാ​യ​യെ മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ക​യും പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും വാ​ക്സി​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K