25 August, 2022 05:18:04 PM


ബൈക്കിന്‍റെ ടയറിൽ പന്നിപ്പടക്കം കെട്ടിവെച്ച് യാത്രക്കാരനെ അപായപ്പെടുത്താന്‍ ശ്രമം



തൃശൂർ: ടയറില്‍ പന്നിപ്പടക്കം കെട്ടിവെച്ച് ബൈക്ക് യാത്രികനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ബൈക്കും ഓടിക്കും മുൻപ് പന്നിപ്പടക്കം കണ്ടതിനാൽ ദുരന്തം ഒഴിവായി. തൃശൂർ ചിറ്റണ്ട സ്വദേശി സുനിലിന്റെ ബൈക്കിന്റെ ടയറിലാണ് പന്നപ്പടക്കം കെട്ടിവെച്ചത്.

ബൈക്കിന്റെ പിന്‍വശത്തെ ചക്രത്തില്‍ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റിയാണ് പന്നി പടക്കം വെച്ചിരുന്നത്. വീട്ടില്‍ നിന്ന് പണിസ്ഥലത്തേക്ക് ബൈക്കുമായി ഇറങ്ങിയപ്പോഴാണ് അസാധാരണമായി ടയര്‍ ചാടുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാടന്‍ പടക്കം കെട്ടിവച്ചിരിക്കുന്നതായി കണ്ടത്.

ചക്രത്തില്‍നിന്ന് പന്നിപ്പടക്കം ഉടന്‍ നീക്കം ചെയ്ത് വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷനിലെ അന്നേ ദിവസത്തെ ആക്ടീവ് കോളുകളും പരിശോധിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K