26 August, 2022 03:56:46 PM


കോള്‍ഗേറ്റ് കമ്പനിയുടെ പേരിലുള്ള വ്യാജ ടൂത്ത് പേസ്റ്റ് തൃശൂരില്‍ പിടികൂടി



തൃശൂര്‍: കയ്പമംഗലത്ത് വ്യാജ ടൂത്ത് പേസ്റ്റ് പിടികൂടി. കോള്‍ഗേറ്റ് കമ്പനിയുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച് കടകളില്‍ വില്‍പ്പനയ്ക്ക് വെച്ച ടൂത്ത് പേസ്റ്റുകളാണ് പിടിച്ചെടുത്തത്. കമ്പനി അധികൃതരുടെ പരാതിയിലാണ് കയ്പമംഗലം പൊലീസ് പരിശോധന നടത്തിയത്.
മൂന്നുപീടികയിലെയും, പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളില്‍ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റ് പാക്കറ്റുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. 

2022 ജനുവരിയില്‍ കോള്‍ഗേറ്റ് കമ്പനി ഉല്‍പാദനം നിര്‍ത്തിയ നൂറു ഗ്രാമിന്റെ അമിനോ ശക്തി എന്ന ബ്രാന്‍ഡ് നെയിമില്‍ ഇറക്കിയ വ്യാജ ടൂത്ത് പേസ്റ്റുകളാണ് കടകളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്. കമ്പനി അധികൃതര്‍ ചെക്കിങ്ങിനെത്തിയപ്പോള്‍ വ്യാജ ടൂത്ത് പേസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ടൂത്ത് പേസ്റ്റ് വിതരണം ചെയ്ത ഏജന്‍സിയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ പേരില്‍ കേസെടുത്തതായും പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K