04 September, 2022 12:57:33 PM


തൃശൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു



തൃശൂർ: പോട്ടൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. കീമാന്‍ പ്രമോദ് കുമാറാണ് മെമു ട്രെയിന്‍ തട്ടി മരിച്ചത്. രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. പരിശോധനയ്ക്കിടെ ട്രെയിന്‍ വരുന്നത് കണ്ട് രണ്ടാമത്തെ ട്രാക്കിലേക്ക് മാറുകയായിരുന്നു പ്രമോദ്. എന്നാല്‍ ഈ ട്രാക്കിലൂടെ വന്ന മെമു ട്രെയിന്‍ പ്രമോദിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K