10 September, 2022 06:22:52 PM


രാത്രി സമയങ്ങളിൽ സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിക്കുന്ന പ്രതി പിടിയിൽ



തൃശ്ശൂർ: രാത്രി സമയങ്ങളിൽ സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിക്കുന്ന പ്രതി പിടിയിൽ. മാളയിൽ അൻപത്തിമൂന്നുകാരിയെ ആക്രമിച്ച കേസിലെ പ്രതി മാള പള്ളിപുറം സ്വദേശിയാണ് പിടിയിലായത്. രാത്രികാലങ്ങളിൽ വീട്ടിൽ തനിച്ചുള്ള സ്ത്രീകളെ ആക്രമിക്കുന്ന സാത്താൻ  അനീഷ് എന്നറിയപെടുന്ന അനീഷ്  കരീമിനെയാണ് (3 മാള എസ്എച്ച്ഒ സജിൻ ശശി ഇക്കഴിഞ്ഞ രാത്രി എറണാകുളം പള്ളുരുത്തിയിൽ നിന്നും പിടികൂടി അറസ്റ്റു ചെയ്തത്.

ഇതിനു സമാനമായ നിരവധി കേസുകൾ ഇയാൾക്കെതിരെ യുണ്ട്. പ്രതിയെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു കെ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം തന്നെ  രൂപീകരിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൽ എ എസ്സ് ഐ മാരായ മുഹമ്മദ് ബാഷി , സുധാകരൻ കെ. ആർ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുരുകേഷ് കടവത്ത്, സീനിയർ സി. പി ഒ മാരായ ജിബിൻ കെ ജോസഫ് , മാർട്ടിൻ എ. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K