26 September, 2022 05:59:10 AM


വധു മാത്രമേ കണ്ടുള്ളു: ഒറ്റ ക്ലിക്കിൽ ഫോട്ടോഗ്രാഫർക്ക് ലഭിച്ചത് രണ്ടു ലക്ഷം രൂപ



തൃശൂർ: തന്റെ ബന്ധുവിന്റെ വിവാഹഫോട്ടോ എടുക്കാന്‍ പോയതായിരുന്നു തൃശൂരിലെ പ്രൊഫഷണന്‍ ഫോട്ടോഗ്രാഫറായ അനൂപ് കൃഷ്ണ. വിവാഹത്തിന്റെ വിവിധ ക്ലിക്കുകള്‍ക്കിടയിലാണ് അനൂപിന് ആ ക്ലിക്ക് കിട്ടിയത്.


വിവാഹത്തിനായി അണിഞ്ഞോരുങ്ങി നില്‍ക്കുന്ന വധുവും കുടെ ബന്ധുക്കളും. വധു ഒഴികെ മറ്റാരും ക്യാമറയിലേക്ക് ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ എടുത്തൊരു ചിത്രമായിരുന്നു അത്. പല നിറത്തിലുള്ള വേഷങ്ങളോടു കൂടിയവര്‍ പലഭാവങ്ങളായിരുന്നു ഓരോരുത്തകര്‍ക്കും.

ഈ ഫോട്ടോ ഇന്ത്യന്‍ ഫോട്ടോഫെസ്റ്റ്-2022 എന്ന അന്താര്ഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിവലിലേക്ക് ഇത് അയച്ചു.ഇതില്‍ വെഡ്ഡിങ് വിഭാഗത്തില്‍ അനൂപ് എടുത്ത വിവാഹ ചിത്രം ഒന്നാം സ്ഥാനം നേടി.ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് പുറമേ ഒരു ലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ ഫോട്ടോഗ്രാഫി ഉപകരണങ്ങളും അടങ്ങുന്ന സമ്മാനത്തിന് അര്‍ഹരായി.85 രാജ്യങ്ങളില്‍ നിന്നായി നാലായിരത്തിലധികം ഫാട്ടോഗ്രാഫര്‍മാര്‍ എട്ട് വിഭാഗങ്ങളിലായി മത്സരിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.7K