13 October, 2022 05:51:48 PM


എം ജി സര്‍വ്വകലാശാലാ വിവിധ പി ജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു



കോട്ടയം: ഈ വർഷം മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എം.സി.എ (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 28 വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ അപേക്ഷ നൽകാം.

രണ്ടാം സെമസ്റ്റർ എം.എ. മൃദംഗം, എം.എ. ഭരതനാട്യം, എം.എ. മ്യൂസിക് വോക്കൽ (റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 27 നകം ഓൺലൈനിൽ അപേക്ഷ നൽകാം.

ഈ വർഷം ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പി.ജി.സി.എസ്.എസ്. (2020 അഡ്മിഷൻ റഗുലർ / 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 27 നകം ഓൺലൈനിൽ അപേക്ഷ നൽകാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K