21 March, 2023 01:54:57 PM


തൃശൂർ ടോറസ് ലോറിയിടിച്ച് കാൽനടയാത്രക്കാരിയായ വൃദ്ധക്ക് ദാരുണാന്ത്യം



തൃശൂർ: ചേറ്റുവ ചുള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് കാൽനടയാത്രക്കാരിയായ വൃദ്ധക്ക് ദാരുണാന്ത്യം. ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാർ വീട്ടിൽ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ 60 വയസുള്ള ആമിനയാണ് മരിച്ചത്.


ഇന്നു രാവിലെ  ചുള്ളിപ്പടി സെന്‍ററിലായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഏങ്ങണ്ടിയൂർ എം.ഐ മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാടാനപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K