22 March, 2023 01:53:06 PM
മൂന്ന് ദിവസമായി അവധിയിലായിരുന്ന പൊലീസുകാരൻ ജീവനൊടുക്കിയ നിലയിൽ

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് പൊലീസുകാരൻ ജീവനൊടുക്കിയ നിലയിൽ. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുമേഷാണ് മരിച്ചത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ ആണ് മൃതദേഹം കണ്ടത്. മൂന്ന് ദിവസമായി ഇദ്ദേഹം അവധിയിൽ ആയിരുന്നു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറയുന്നു .