26 June, 2025 03:33:28 PM


രാമപുരം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു



പാലാ: രാമപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു.. രാമപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കടപ്ലാമറ്റം മാറിടം വലയം കണ്ടത്തിൽ പുരുഷോത്തമ ദാസിന്റെ മകൻ വി പി സുരേഷ് കുമാറാ(39)ണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K