04 April, 2023 02:37:26 PM


തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവ് പിടിയിൽ



തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു-കന്യാകുമാരി ഐലന്‍റ്   എ‍ക്സ്പ്രസിൽ ആണ് യുവാവ് എത്തിയത്. കോട്ടയം സ്വദേശി സേവിയർ വർഗീസ്നെ ആണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്.


ബംഗളൂരുവിൽ നിന്ന് തൃശൂർ എത്തിയതാണ് യുവാവ്. ട്രെയിനിൽ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്‍റെ പെട്രോൾ ആണ് കുപ്പിയിൽ ഉണ്ടായിരുന്നത്. വാഹനം പാർസൽ അയക്കുമ്പോൾ പെട്രോൾ ഉണ്ടാകരുത് എന്നതിനാൽ ആണ് പെട്രോൾ കുപ്പിയിൽ സൂക്ഷിച്ചത് എന്ന് യുവാവ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K