06 April, 2023 10:03:33 AM


മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച്



തൃശൂര്‍: പതിറ്റാണ്ടുകളായി ജനങ്ങള്‍ ഉപയോഗിക്കുന്ന വഴി അടച്ചുകെട്ടാനുളള കാര്‍ഷിക സര്‍വ്വകലാശാല അധികാരികളുടെ തീരുമാാനം പിന്‍വലിക്കുക, വെളളാനിക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കുളള സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടാതിരിക്കുക തുടങ്ങിയ  മുദ്രാവാക്യങ്ങളുയര്‍ത്തി സിപിഎം മാടക്കത്തറ ലോക്കല്‍ കമ്മിറ്റി സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി.


സിപിഐ എം ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ദിര മോഹനന്‍, പിഎസ് വിനയന്‍, പി ആര്‍ സുരേഷ് ബാബു, വി എസ് സനൂപ്. പുഷ്പ ചന്ദ്രന്‍, ഇ വി പുഷ്പന്‍, സുമിനി കൈലാസ്, പിഎച്ച് സജീബ്, എ എം അശോകന്‍ എന്നിവര്‍ സംസാരിച്ചു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K