13 April, 2023 10:19:23 AM


ട്രെ​യി​ന്‍ തീവെപ്പ്: പ്ര​തി​യെ ഇ​ന്ന് ഷൊ​ര്‍​ണൂ​രി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും



പാലക്കാട് : എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീവെപ്പ്​ക്കേ​സി​ലെ പ്ര​തി ഷാ​രൂ​ഖ് സെ​യ്ഫി​യെ ഇ​ന്ന് ഷൊ​ര്‍​ണൂ​രി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും. ഷൊ​ര്‍​ണൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ പെ​ട്രോ​ള്‍ വാ​ങ്ങി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്‌​റ്റേ​ഷ​നി​ലും പെ​ട്രോ​ള്‍ പ​മ്പി​ലും പ്ര​തി​യെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.


പു​ല​ര്‍​ച്ചെ 4​ന് ഷൊ​ര്‍​ണൂ​രി​ല്‍ ട്രെ​യി​നി​റ​ങ്ങി​യ ഇ​യാ​ള്‍ വൈ​കി​ട്ട് 7വ​രെ ഇ​വി​ടെ സ​മ​യം ചെ​ല​വ​ഴി​ച്ച​തി​നെ​പ്പ​റ്റി​യും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്‌​റ്റേ​ഷ​ന് അഞ്ച് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ത്ത് നേ​ര​ത്തെ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.


ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ല്‍ ഇ​യാ​ളെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നു​ശേ​ഷ​മാ​കും ആ​ക്ര​മ​ണം ന​ട​ന്ന എ​ല​ത്തൂ​രി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ടത്തു​ക. പ്ര​തി​യെ ബു​ധ​നാ​ഴ്ച ക​ണ്ണൂ​രി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ കോ​ച്ചി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K