26 April, 2023 12:30:03 PM


വന്ദേഭാരതില്‍ പോസ്റ്റര്‍; ആരെയും അപമാനിക്കാന്‍ വേണ്ടിയല്ല, ആവേശം കൊണ്ടെന്ന് പ്രവര്‍ത്തകര്‍



പാലക്കാട്: ഇന്നലെ വന്ദേഭാരത് എക്സ്പ്രസിന്‍റെ ആദ്യ സര്‍വിസിനിടയില്‍ ഷൊര്‍ണൂരില്‍ വെച്ച് വി.കെ. ശ്രീകണ്ഠന്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച്‌ പോസ്റ്ററൊട്ടിച്ച സംഭവം ഏറെവിവാദമായിരുന്നു. വന്ദേഭാരതില്‍ പോസ്റ്റര്‍ ഒട്ടിച്ച ആറ് പേരെ തിരിച്ചറിഞ്ഞു. ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ആരെയും അപമാനിക്കാന്‍ വേണ്ടിയല്ലെന്നും ആവേശം കൊണ്ട് ചെയ്തതാണെന്നുമാണ് പ്രവര്‍ത്തകരുടെ വിശദീകരണം. 

പോസ്റ്റര്‍ പതിക്കാന്‍ ആരുടെയും നിര്‍ദേശം ഉണ്ടായിരുന്നില്ലെന്നും ആവേശത്തില്‍ ചെയ്തതാണെന്നും പ്രവർത്തകർ പറയുന്നു. റെയില്‍വേ സ്റ്റേഷനില്‍ എല്ലാവരും പോസ്റ്ററുമായി നിന്നിരുന്നു. ട്രെയിനെത്തിയപ്പോള്‍ മഴയില്‍ നനഞ്ഞ ഗ്ലാസില്‍ പോസ്റ്റര്‍ ചേര്‍ത്തുവെക്കുകയായിരുന്നു. പൊലീസ് പറഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ പോസ്റ്റര്‍ എടുത്തുമാറ്റിയെന്നും സെന്തില്‍ കുമാര്‍ പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പോസ്റ്റര്‍ ഒട്ടിച്ച മുഴുവനാളുകളെയും കണ്ടെത്താനാണ് ആര്‍.പി.എഫ്. നീക്കം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K