27 April, 2023 09:06:34 AM


തൃശൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് 2പേർ മരിച്ചു; 3പേര്‍ക്ക് ഗുരുതരപരിക്ക്



തൃശൂർ: വലപ്പാട് നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. കൊടൈകനാലിൽ വിനോദ യാത്ര കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്നു സംഘം.

പുലർച്ചെ മൂന്നരയോടെയാണ് അപകടം. മരിച്ച രണ്ടു പേർ തൃശൂർ മദർ  ആശുപത്രിയിലുമാണ്. ഗുരുതരമായ പരിക്കേറ്റ മൂന്നുപേർ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K