19 May, 2023 12:40:45 PM


തൃശൂരിൽ കാട്ടുപന്നി സ്കൂട്ടർ ഇടിച്ചിട്ടു; രണ്ട് പേർക്ക് പരിക്ക്



തൃശൂർ: തൃശൂരിൽ  ചേലക്കര പൈങ്കുളത്ത് സ്കൂട്ടർ യാത്രികരെ കാട്ടുപന്നി തട്ടി രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടറിൽ ജോലിക്ക് പോവുകയായിരുന്ന സഹോദരങ്ങൾക്കാണ് കാട്ടുപന്നിയുടെ ആക്രമണമേറ്റത്. പാഞ്ഞാൾ കാരപ്പറമ്പിൽ വീട്ടിൽ രാധ (33), പൈങ്കുളം കരിയാർകോട് വീട്ടിൽ രാകേഷ് (30)  എന്നിവർക്കാണ് പരിക്കേറ്റത്.  ഇവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K