25 May, 2023 10:27:28 AM


തൃശൂരിൽ കണ്ടെയ്‌നർ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്



തൃശൂർ: ദേശീയപാതയിൽ തലോർ ജറുസലേമിനു സമീപം നിർത്തിയ മിനി കണ്ടെയ്‌നർ ലോറിക്ക് പിറകിൽ മിനി ബസ് ഇടിച്ച് 23 പേർക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പാതയിൽ കേടായി കിടന്ന ലോറിക്ക് പിറകിലാണ് ബസ് വന്നിടിച്ചത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K