02 June, 2023 01:01:28 PM


കേടായ മീനും ഇറച്ചിയും: തൃശൂരിലെ രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭ‍ക്ഷണം പിടികൂടി



തൃശൂർ: തൃശൂർ കോർപ്പറേഷൻ പരിധിയിൽ ആരോഗ്യവിഭാഗത്തിന്‍റെ മിന്നൽ പരിശോധന. രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഒളരി നിയ റീജൻസി, അയ്യന്തോൾ റാന്തൽ റെസ്റ്റോറന്‍റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

ഒരുമാസം മുൻപ് നടത്തിയ പരിശോധനയിൽ കോർപ്പറേഷൻ പരിധിയിലെ നാലു ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർഥങ്ങൾ പിടികൂടിയിരുന്നു. തുടർന്ന് കോർപ്പറേഷൻ പരിധിയിൽ ഇന്നാണ് പരിശോധന നടത്തുന്നത്. പിടിച്ചെടുത്തതിൽ ഉപയോഗ ശൂന്യമായ മീൻ, ചിക്കൻ, ബീഫ് അടക്കമുള്ള ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടുന്നു. കോർപ്പറേഷൻ പരിധിയിൽ പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K