05 June, 2023 09:43:34 AM


'ഇങ്ങനെ ഇടാനാണോ ഈ ചിത്രം എനിക്കയച്ചത്': സുധിയുടെ അവസാന ചിത്രം പങ്കുവെച്ച് നടന്‍ ടിനി ടോം



തൃശൂര്‍: വടകരയിലെ സ്വകാര്യ ചാനലിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് പിരിയവേ കൊല്ലം സുധിയുടെ ആഗ്രഹപ്രകാരം എടുത്ത ചിത്രം പങ്കുവെച്ച് നടന്‍ ടിനി ടോം. തന്‍റെ ഫേസ്ബുക്ക് പേജിലാണ് ടിനി ടോം പങ്കുവെച്ചത്. പരിപാടി കഴിഞ്ഞ് രണ്ട് കാറിലായാണ് ഇവര്‍ സഞ്ചരിച്ചത്. ഇവര്‍ പിരിയും മുന്നേ സുധി ഒരു ആഗ്രഹം പറഞ്ഞു. ആ ആഗ്രഹം സാധിച്ചയുടന്‍ ചിത്രം സുധി ടിനിക്ക് അയച്ചു കൊടുത്തിരുന്നു. ആ ചിത്രമാണ് ടിനി പങ്കുവെച്ചത്. അത്  അവസാന ആഗ്രഹം ആയിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല.

ടിനി ടോമിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

"ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു ...ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ ...... ആദരാഞ്ജലികൾ മുത്തേ"


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K