16 June, 2023 11:39:46 AM


മലക്കപ്പാറ ആദിവാസി ഊരിൽ കാട്ടാന ആക്രമണം: ഒരാൾക്ക് ഗുരുതര പരിക്ക്



തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽ തൊട്ടി ആദിവാസി ഊരിൽ കാട്ടാന ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ ആദിവാസി ശിവൻ (50) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയാണ് കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ ശിവനെ കാണാത്തായത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനയുടെ ചവിട്ടേറ്റ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K