22 June, 2023 07:08:10 PM


കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം



തൃശൂർ: കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വയോധികൻ മരിച്ചു. എരമംഗലം സ്വദേശി മലയംകുളത്തിൽ വീട്ടിൽ 65 വയസ്സുള്ള മുഹമ്മദുണ്ണിയാണ് മരിച്ചത്. 

അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ എരമംഗലം സ്വദേശി കളത്തിൽ വളപ്പിൽ വീട്ടിൽ മൊയ്തുണ്ണിയുടെ മകൻ ശരീഫ്, കാർ യാത്രികരും കടവല്ലൂർ സ്വദേശികളുമായ മുട്ടി പാലത്തിങ്ങൽ വീട്ടിൽ 45 വയസ്സുള്ള റഫീഖ് ഉമ്മൻ തറക്കൽ വീട്ടിൽ  58 വയസ്സുള്ള ഇബ്രാഹിംകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.  ചങ്ങരംകുളം ഭാഗത്തുനിന്നും വരുകയായിരുന്ന ബൈക്കിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപത്തെ ഇടവഴിയിൽ നിന്നും കയറിയ കാർ നിയന്ത്രണം വിട്ട് പിടിക്കുകയായിരുന്നു വെന്ന്  ദൃക്സാക്ഷികൾ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K