05 July, 2023 03:23:10 PM


തൃശൂരിൽ വീശിയ മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം



തൃശൂര്‍: ആളൂർ പഞ്ചായത്തിൽ ആളൂർ, താഴേക്കാട് എന്നിവടങ്ങളിൽ രാവിലെ പതിനൊന്നരയോടെയാണു മിന്നൽച്ചുഴലിയുണ്ടായത്. ഒന്നരമിനിറ്റോളം നീണ്ട ചുഴലിയിൽ മരങ്ങൾ വീഴുകയും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. 

വീടുകൾക്കു മുകളിലും റോഡിലും മരങ്ങൾ വീണു. റോഡിനുമുകളിൽ വീണ മരങ്ങൾ മാറ്റി. വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. വാഴകൃഷി നശിച്ചു. തെക്കേതറ ഇട്ടിച്ചന്‍റെ കൃഷിയിടത്തിലെ അമ്പതോളം കുലച്ച വാഴകൾ വീണു. താഴേക്കാട് പള്ളി പരിസരത്തെ മരങ്ങൾ കടപുഴകി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K