06 July, 2023 01:02:32 PM


തൃശൂർ കൊടുങ്ങല്ലൂരിന് സമീപം ഭൂചലനം


തൃശൂർ: തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനു സമീപം ഇന്നലെ രാത്രി ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക ഏജൻസികൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. 10 കിലോമീറ്റർ താഴ്ചയിൽ റിച്ചർ സ്കെയിലിൽ 3 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്.

ഇന്നലെ രാത്രി 11.30 ന് ചേർപ്പ്, പെരുവനം, ഊരകം, പെരിഞ്ചേരി, പാലക്കൽ, വല്ലച്ചിറ, എട്ടുമന, ചൊവ്വൂർ, ചെറുവത്തേരി മേഖലകളിലും വരന്തരപ്പിള്ളി മേഖലകളിൽ ആണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്.  പാത്രങ്ങളും മറ്റും ഇളകുന്ന ശബ്ദം കേട്ടാണ് ജനങ്ങൾ ഭൂമി കുലുക്കം അറിഞ്ഞത്, പലരും വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K