12 July, 2023 06:16:44 AM


പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ



മാ​ള: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ. മാ​ള പി​ണ്ടാ​ണി സ്വ​ദേ​ശി വ​ട​ക്കേ​ട​ത്ത് ശ്യാം​ലാ​ലി​നെ​യാ​ണ് (26) അ​റ​സ്റ്റ് ചെ​യ്ത​ത്. 2019 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ പ്ര​തി വ​ശീ​ക​രി​ച്ച് പ​ല​പ്പോ​ഴാ​യി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ട് ഇ​യാ​ൾ പ​ല​കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്.

പ​രാ​തി ല​ഭി​ച്ച ഉ​ട​നെ ഹ​രി​ജ​ന പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്ത​തോ​ടെ ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് സ്ഥ​ല​ത്തു നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ ഇ​യാ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തു​മെ​ന്നു സം​ശ​യി​ച്ച് ര​ഹ​സ്യ​മാ​യി നാ​ട്ടി​ലെ​ത്തി ഒ​ളി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ടി.​കെ. ഷൈ​ജു​വും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്‌ ചെ​യ്ത​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K