24 July, 2023 01:12:52 PM


കനത്തമഴ: തൃശൂരില്‍ ഒറ്റമുറി വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് ഗൃഹനാഥനും ഭാര്യക്കും പരിക്കേറ്റു



തിരുവില്വാമല:  കനത്ത മഴയിൽ തൃശൂർ തിരുവില്വാമലയിൽ ഒറ്റമുറി വീടിന്‍റെ  മേൽക്കൂര തകർന്ന് വീണ്  ഗൃഹനാഥനും ഭാര്യക്കും പരിക്കേറ്റു.  പതിനഞ്ചാം വാർഡിലെ പൂതനക്കര പള്ളംപടി മുരളിധരന്‍റെ വീടിന്‍റെ മേൽക്കൂരയാണ്  പുലർച്ചെ വലിയ ശബ്ദത്തോടെ  തകർന്ന് വീണത്.

വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന മുരളീധരന്  കാലിലും ഭാര്യ ലതക്ക് തലയിലും പരിക്കേറ്റു. ഇവർ പഴയന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടി.

നാട്ടുകാരുടെ നേതൃത്വത്തിലാണ് തകർന്നു വീണ ഒടുകളും പട്ടികയും കഴുക്കോലുൾപ്പെടെയുള്ളവ എടുത്തു മാറ്റിയത്. മാറ്റുന്നതിനിടെ ഇവരുടെ മകൾ ഹരിതക്കും കാലിൽ പരിക്കേറ്റു. കഴിഞ്ഞ വർഷത്തെ മഴക്കാലത്ത് ഇവരുടെ വീടിന്‍റെ  ചുമർ തകർന്നു വീണിരുന്നു. തുടർന്ന് സ്ഥലം വാസയോഗ്യമല്ലാതിരുന്ന വീട് പൊളിച്ചു മാറ്റി പുതിയ ഒറ്റമുറി വീട് നിർമ്മിച്ചതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K