12 August, 2023 12:03:34 PM


മദ്യപിച്ച് ബൈക്ക് ഓടിച്ച യുവാവിനെ വിട്ടയച്ച 3 പൊലീസുകാർക്ക് സസ്പെൻഷൻ



തൃശൂർ: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് പിടിയിലായ യുവാവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ച മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐമാരായ എൻ പ്രദീപ്, എം അഫ്സൽ, സിപിഒ ജോസ്പോൾ എന്നിവർക്കാണ് സസ്പെൻഷൻ.

ദിവസങ്ങൾക്ക് മുമ്പ് ശക്തൻ സ്റ്റാൻഡിന്‍റെ പരിസരത്ത് ബാറിന് മുന്നിലായിരുന്നു സംഭവം. മദ്യപിച്ചു ലക്കുകെട്ട നിലയിൽ ബൈക്കിലെത്തിയ യുവാവിനെ പൊലീസ് സംഘം തടഞ്ഞുവച്ചു. നേതാവിന്‍റെ ബന്ധുവായ യുവാവിനെ വിട്ടയയ്ക്കാൻ വിളികളെത്തിയെങ്കിലും ബൈക്ക് കസ്റ്റഡിയിലെടുത്ത് പിറ്റേന്നു ഹാജരാകാൻ നോട്ടിസ് നൽകിയെന്നാണ് പൊലീസ് സംഘം മേലുദ്യോഗസ്ഥരെ അറിയിച്ചത്. സ്വബോധം നശിക്കുന്ന അവസ്ഥയിലായ മദ്യപനെ രാത്രി പൊലീസ് സ്റ്റേഷനിൽ പാർപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് നോട്ടിസ് നൽകി വിട്ടയച്ചതെന്നായിരുന്നു വിശദീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K