31 October, 2023 06:51:05 AM


എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തു



കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തെന്ന് പരാതി. കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. കംപ്യൂട്ടറിലെ എല്ലാ ആപ്പുകളുടെയും യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഇ-മെയില്‍ വിലാസങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി. സംഭവത്തില്‍ നോര്‍ത്ത് പോലീസ് സ്റ്റേഷൻ എസ് എച്ച്‌ ഒ കെ.ജി പ്രതാപ ചന്ദ്രന്‍റെ പരാതിയില്‍ ഐടി ആക്‌ട് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ക്രിമിനലുകളുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്ന ക്രൈം ഡ്രൈവ്, ജനങ്ങള്‍ക്ക് പരാതി അറിയിക്കാൻ കഴിയുന്ന പോല്‍ ആപ്പ്, പോലീസുകാരുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഡയല്‍ എ കോപ്പ് ആപ്പ് തുടങ്ങിയ ആപ്പുകളാണ് കമ്ബൂട്ടറിലുണ്ടായിരുന്നത്. ഹാക്ക് ചെയ്യപ്പെട്ടതോടെ കമ്ബൂട്ടറിലെ എല്ലാ ആപ്ലിക്കേഷനുകളുടെയും യൂസെര്‍ നെയിമും പാസ് വേര്‍ഡുകളും പോലീസ് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K