01 November, 2023 01:21:20 PM
കളമശ്ശേരി സ്ഫോടനത്തിൽ വിദ്വേഷ പ്രചാരണം; ജനം ടിവി റിപ്പോർട്ടർക്കെതിരെ കേസ്
കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയതിന് മാധ്യമപ്രവർത്തകനെതിരെ കേസ്. ജനം ടിവി റിപ്പോർട്ടർക്കെതിരെയാണ് എളമക്കര പൊലീസ് കേസെടുത്തത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്‍റെ പരാതിയിലാണ് കേസ്.
സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ പ്രകോപനപരമായ വാർത്തകൾ ജനം ടിവി വഴി പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ജനം ടിവിയിലെ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് കേസെടുത്തത്.