20 March, 2024 09:48:47 AM
ഫാ. ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്ക്കോപ്പ അന്തരിച്ചു
കോട്ടയം: ഫാ. ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്ക്കോപ്പ അന്തരിച്ചു. യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനും മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സഹ വികാരിയുമായ ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്ക്കോപ്പ അന്തരിച്ചു. കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും