20 July, 2024 10:51:52 AM


കെ. സുധാകരന്‍റെ പ്രൈവറ്റ് സെക്രട്ടറി പി.പി. സുരേന്ദ്രൻ അന്തരിച്ചു



തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. സുരേന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്.36 വർഷമായി കെ. സുധാകരന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കെ സുധാകരന്റെ  സംഭവബഹുലമായ ഔദ്യോഗിക രാഷ്ട്രീയ യാത്രകളിലെ സന്തതസഹചാരി ആയിരുന്നു സുരേന്ദ്രന്‍. കെ സുധാകരന്‍ നിയമസഭാംഗമായിരുന്നപ്പോഴും കണ്ണൂരില്‍ നിന്ന് ആദ്യ തവണ ലോക്‌സഭാംഗമായപ്പോഴും കണ്ണൂരില്‍ താമസിച്ചുകൊണ്ടാണ് അദ്ദേഹം പ്രൈവറ്റ് സെക്രട്ടറി പദവിയിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K